Search Athmeeya Geethangal

266. നിത്യമാം നിന്‍ രക്തധാര  
Lyrics : F.N
‘Precious precious blood of Jesus’
 
1   നിത്യമാം നിന്‍ രക്തധാര സത്യമായ് കാണ്മാന്‍
     ഇന്നു നീക്കെന്‍ കണ്ണിന്‍ മൂടി ഒന്നാമതായ്
 
          ധാരയായൊലിച്ച നിന്‍റെ ചോരയാല്‍ നീ താന്‍
          പാരമാമെന്‍ പാതകങ്ങള്‍ തീരെ മായിച്ചു
 
2   ജീവബിന്ദു നിന്‍റെ ചോര ഏവന്നിന്നുമേ
     ഉറ്റക്രോധം പറ്റെത്തീര്‍ക്കും ഒറ്റമൂലി--
 
3   വന്‍കടല്‍ സമാനമാകും എന്‍ കടങ്ങളെ
     പറ്റെ വറ്റിച്ചിന്നു തീര്‍ക്കും ഒറ്റത്തുള്ളി--
 
4   രക്തതുല്യമെന്‍റെ ദ്രോഹം രക്തധാരയാല്‍
     വെണ്മയാക്കാമെന്ന ചൊല്‍ നീ ഉണ്മയാക്കി--
 
5   പാപശക്തി നീക്കുമല്ലോ നീ പകര്‍ന്ന നീര്‍
     പൂര്‍ണ്ണശുദ്ധി സാദ്ധ്യമിന്നു നിര്‍ണ്ണയം താന്‍--
 
6   സ്തോത്രമെന്നും പാടുവാനായ് ഇത്ര യോഗ്യത
     തന്ന നിന്‍റെ വീണ്ടെടുപ്പു ഇന്നോര്‍ക്കുന്നു--      

 Download pdf
33906781 Hits    |    Powered by Revival IQ