Search Athmeeya Geethangal

928. നിത്യജയഗീതം പാടാന്‍ നാവു 
Lyrics : K.V.S
1   നിത്യജയഗീതം പാടാന്‍ നാവുയരുന്നേ കണ്ടു
     കര്‍ത്തനെ സ്തുതിപ്പാനെനിക്കാശയേറുന്നേ
     എത്രയുമിജിപ്തിന്നന്ധകാരം മൂടിലും ഒരു
     മാത്രയാം നാള്‍ക്കില്ല താമസം-
 
2   തീരം കാണാതോടിടുന്ന കപ്പലാളുകള്‍ പറ-
     ന്നീടും പക്ഷികളെക്കണ്ടു ധൈര്യമാര്‍ന്നപോല്‍
     മാറിടാക്കുറികള്‍ കണ്ടുതേറും വരവോ-തെല്ലും
     മാറ്റമില്ലാതടുത്തെന്നു നിശ്ചയിച്ചിടാം-
 
3   തിട്ടമായ് വാനസൈന്യം ലക്ഷണം കൂറി-അതി
     ശ്രേഷ്ഠമാമീ സംഗതിക്കു സാക്ഷികളോതി
     ദുഷ്ടലോകത്തക്രമങ്ങള്‍ മട്ടുവിട്ട ഹോ! എങ്ങും
     കാട്ടും കുറി വരവിനു തക്ക കുറിയാം-
4   ഭൂമിയിലോ ദീര്‍ഘനാളായ് ശാപം വാഴുന്നു-എങ്ങും
     കേമമാം റോമയിന്‍ കേട്ട കേളിയാടുന്നു
     ക്ഷാമവും പകര്‍ച്ച വ്യാധി പോരിവയെല്ലാം-വരും
     ശ്രീമനുവേല്‍ വരവിനു സാക്ഷികളല്ലോ-
 
5   കാടുകളിന്‍ വരള്‍ച്ചയോ നീങ്ങിവരുന്നു-ചൊരി
     ഞ്ഞീടും മാരിയേറ്റു നിലമുല്ലസിക്കുന്നു
     ഈടെഴുമൊലിവു മലമേല്‍ ചൂടിടും പാദം-കാണ്മാന്‍
     നാടുതോറുമൊരുക്കങ്ങള്‍ കൂടി വരുന്നു-
 
6   യൂദരുടെ വീണ്ടെടുപ്പിന്‍ നാളണയുന്നു പുറ-
     ജാതികളിന്‍ കാലം തികയാനടുക്കുന്നു
     ശ്രീയേറുശലേമില്‍ കുടിയേറി വരുന്നു-ജനം
     രാജശക്തിക്കെതിര്‍ ബലം കൂടിവരുന്നു
 
7   ഭക്തികെട്ട പാപലോകം പാഞ്ഞിളകവെ-വരും
     പരിശുദ്ധിമാന്മാര്‍ പരന്‍ പാദം പണിയും
     നിത്യമായിപ്പാടുലകില്‍ നിന്നു മറയും പേയിന്‍
     നീണ്ട ശത്രുതയൊടുങ്ങും നിന്ദയൊഴിയും-
 
8   ആയതിനാല്‍ ദൈവമേകും മുന്‍കുറികളാമിവ
     അവന്‍ വരവെന്യേ വേറൊരാശ്വാസമില്ല
     ഈ ജഗത്തെയുദ്ധരിച്ച യേശുപരനാം ജല
     താരകമൊഴിഞ്ഞെനിക്കില്ലാശ്രയമൊന്നും-

 Download pdf
33906925 Hits    |    Powered by Revival IQ