Search Athmeeya Geethangal

135. നാം വിമുക്തന്മാര്‍-ദൈവകൃപ 
Lyrics : C.K
നാം വിമുക്തന്മാര്‍-ദൈവകൃപ ലഭിച്ചോര്‍-യാഹില്‍
സന്തോഷിച്ചാനന്ദിച്ചാനന്ദിച്ചാര്‍ക്കുക നാം
 
1   യാഹിലെ സന്തോഷം ബലം നമുക്ക്
     ഏവരും തന്‍ തിരുസന്നിധിയില്‍
     ആത്മപൂര്‍ണ്ണരായ് ദിനവും-
     നാം പാടി വാഴ്ത്തി സ്തുതിച്ചിടുക-
 
2   നാള്‍തോറും താന്‍ ചെയ്ത നന്മകള്‍ക്കായ്
     നമ്മുടെ ഭാരങ്ങള്‍ വഹിച്ചതിനാല്‍
     വന്ദ്യനാം പിതാവിനെ-നാം       
      പാടി വാഴ്ത്തി സ്തുതിച്ചിടുക
 
3   നാനാവിധ പരിശോധനകള്‍
      നാലുപാടും നമ്മെ മൂടിയപ്പോള്‍
     താങ്ങി തന്‍ കൃപാകരത്താല്‍
     നാം നന്ദിയോടെ സ്തുതിച്ചിടുക
 
4   തന്‍കൃപയാല്‍ രക്ഷപ്രാപിച്ച നാം
     വന്‍കൃപയില്‍ നമ്മെ സൂക്ഷിക്കുന്നു
     കൃപകൃപയെന്നാര്‍ത്തുകൊണ്ട്
     കൃപാസനത്തോടടുത്തിടുക-
 
5   ഇന്നയോളം പ്രിയന്‍ തന്‍കൃപയില്‍
     കണ്മണിപോല്‍ നമ്മെ കാത്തതിനാല്‍
     പൊന്നുനാമമുയര്‍ത്തി മോദാല്‍
     നാം നന്ദിയോടെ സ്തുതിച്ചിടുക      

 Download pdf
33907365 Hits    |    Powered by Revival IQ