Search Athmeeya Geethangal

396. അനുഗമിക്കും ഞാനേശുവിനെ  
Lyrics : G.P.
രീതി: ദൈവസന്നിധൗ
 
1   അനുഗമിക്കും ഞാനേശുവിനെ അനുദിനം കുരിശെടുത്തു
     അവഗണിക്കും ഞാന്‍ ലോകസ്നേഹത്തെ
     അവന്‍ തന്ന ബലം ധരിച്ച്
 
          സ്നേഹക്കൊടിക്കീഴില്‍ ഞാനിരുന്നു
          സ്നേഹനാഥനെ സ്തുതിക്കും (2)
 
2   മമ പ്രിയരെന്നോടെതിര്‍ത്തിടിലും മനംനൊന്തു കലങ്ങീടിലും
     മനസുഖം തരും തന്‍ തിരുമൊഴികള്‍ മതിയെനിക്കാശ്വസിപ്പാന്‍-
 
3   പല പരിശോധനകള്‍ സഹിച്ച് പഴിദുഷിനിന്ദ വഹിച്ച് 
     അരുമരക്ഷകനെ അനുഗമിച്ചെന്‍ അവസരം ചെലവഴിക്കും-
 
4   വരുമൊരുനാളിലെന്നാത്മപ്രിയന്നരികിലണഞ്ഞിടും ഞാന്‍
     പുതുവുടലണിഞ്ഞു കുതുഹലമായ് പുതുപുരിയില്‍ വസിക്കൂ-  G.P

 Download pdf
34198327 Hits    |    Powered by Revival IQ