Search Athmeeya Geethangal

1099. നാശത്തിലാപതിച്ചുള്ള മര്‍ 
Lyrics : K.D.W.
1   നാശത്തിലാപതിച്ചുള്ള മര്‍ത്യരെ വീണ്ടെടുക്കുവാന്‍
     വ്യഗ്രത പൂണ്ടു നീ ഓടുക സോദരാ പ്രാണനാഥനിപ്പോള്‍ വന്നിടും
         
          വാ! വാ! ഓടി വാ സോദരാ ഹാ! ഹാ! കാലം കഴിയാറായ്
          ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമല്ലാ രാത്രി
          എത്രയും വേഗമണഞ്ഞിടും-
 
2   കൊയ്യുവാന്‍ ഏറെയുണ്ടല്ലോ കൊയ്ത്തുകാര്‍ ഏറ്റം ന്യൂനവും
     വേലക്കാരെ അയച്ചിടുവാന്‍ കെഞ്ചുക കൊയ്ത്തിന്‍റെ നാഥനെപ്പോഴും-
 
3   ഭീരുത്വം എല്ലാം പോകട്ടെ ലജ്ജയും വിട്ടുമാറട്ടെ എങ്ങും 
     എവിടെയും നാഥനെഘോഷിപ്പാന്‍ ഉള്‍ക്കരുത്തോടെ നാം പോയിടാം-
 
4   ക്രിസ്തുവിന്‍ സത്യശിഷ്യനായ് തീരുവാന്‍ നീ ഒരുക്കമോ?
     നിന്‍കുരിശേന്തിയവനെപ്പിന്‍ചെല്ലുക ലോകത്തെ മുറ്റും വെടിഞ്ഞു നീ-
 
5   ലോകത്തീന്നന്ത്യനാള്‍വരെ നിന്നോടുകൂടെയുണ്ടവന്‍
     വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനാകയാല്‍ സേവ ചെയ്തിടുക ധീരനായ്-

 Download pdf
33906781 Hits    |    Powered by Revival IQ