Search Athmeeya Geethangal

402. നായകാ! എന്‍ ക്രൂശെടുത്തു നിന്‍ 
Lyrics : A.S.
‘Jesus! I my cross have taken’
 
1   നായകാ! എന്‍ ക്രൂശെടുത്തു നിന്‍ പിന്നാലെ വരും ഞാന്‍
    നിന്ദ്യനായിത്തീര്‍ന്നെന്നാലും നിന്‍ മഹത്ത്വം ഘോഷിപ്പാന്‍
 
          എന്‍ കര്‍ത്താവെ ഞാന്‍ പിന്‍ചെല്ലും
          ലോകമെന്നെ കൈവിട്ടാലും കൃപയാല്‍ ഞാന്‍ പിന്‍ചെല്ലും
 
2   ലൗകികാഭിലാഷമല്ല സ്വര്‍ഗ്ഗത്തിന്‍റെ ദൈവം താന്‍
    എന്‍റെ ദിവ്യ പങ്കെന്നേക്കും ഞാന്‍ മഹാ സൗഭാഗ്യവാന്‍-
 
3   നിന്‍പ്രസാദം എന്‍പ്രമോദം നിന്‍ പ്രകാശം ജീവനാം
    നീ താന്‍ എന്‍റെ ഏകലാക്കും നീ എല്ലാറ്റിലും എല്ലാം-
 
4   ശത്രു ഏറ്റം ക്രുദ്ധിച്ചാലും മിത്രം ഹസിച്ചിടിലും
     നിന്‍റെ മുഖശോഭമൂലം ക്ലേശമില്ലൊരിക്കലും-

 Download pdf
33906932 Hits    |    Powered by Revival IQ