Search Athmeeya Geethangal

194. നാഥാ! നിന്‍ നാമമെത്രയോ  
Lyrics : E.I.J
‘Jesus the very thought of  Thee’
 
1   നാഥാ! നിന്‍ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതം!
     സൗരഭ്യം തൂകും തൈലംപോല്‍ രമ്യം മനോഹരം
 
2   താവകനാമം പാപിക്കു നല്‍കുന്നു സാന്ത്വനം
     സ്വൈരനിവാസം കണ്ടതില്‍ മേവുന്നു നിന്‍ജനം
 
3   നിന്നെയുള്‍ത്താരിലോര്‍ക്കയെന്നുള്ളതു കൗതുകം
     ധന്യമെന്‍ കണ്‍കള്‍ കാണുകില്‍ നിന്‍തൃമുഖാംബുജം
 
4   നിന്നാത്മസാന്നിദ്ധ്യം തുലോം ആശ്വാസഹേതുകം
     ദൃശ്യസംസര്‍ഗ്ഗം വിശ്രമം മാമക വാഞ്ഛിതം
 
5   ദു:ഖിതരിന്‍ പ്രത്യാശ നീ പാപികള്‍ക്കാശ്രയം
     സാധുക്കളിന്‍ സന്തോഷവും നീ താന്‍ നിസ്സംശയം
 
6   വിസ്മയം നീയിസ്സാധുവെ സ്നേഹിച്ചതീദൃശം
     സ്നേഹിക്കും ആയുരന്തം ഞാന്‍ നിന്നെയന്യാദൃശം
 
7   സ്നേഹപയോനിധേ! കൃപാ സാഗരമേ! സ്തവം
     യേശുമഹേശാ! തേ ബഹുമാനം സമസ്തവും

 Download pdf
33906841 Hits    |    Powered by Revival IQ