Lyrics : M.E.C.രീതി: നാലേ ഉന്തെന് നേശ
എന്റെ ദൈവം സ്വര്‍ഗ്ഗസിംഹാസനം
തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തിടുന്നു
1 അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ
പൈതല്‍ പ്രായം മുതല്‍ക്കിന്നേവരെയെന്നെ
പോറ്റി പുലര്‍ത്തിയ ദൈവം മതി-
2 ആരും സഹായമില്ലെല്ലാവരും പാരില്‍
കണ്ടും കാണാതെയും പോകുന്നവര്‍
എന്നാലെനിക്കൊരു സഹായകന് വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ-
3 പിതാവില്ലാത്തോര്‍ക്കവന്‍ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാര്‍ദ്രവാനും വിധവയ്ക്കു കാന്തനും
സാധുവിന്നപ്പവും എല്ലാര്‍ക്കുമെല്ലാമെന്‍ കര്‍ത്തവത്രേ-
4 കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്കുന്നവന് കാട്ടിലെ മൃഗങ്ങളാറ്റിലെ-
മത്സ്യങ്ങളെല്ലാം സര്‍വ്വേശനെ നോക്കിടുന്നു-
5 കോടാകോടി ഗോളമെല്ലാം പടച്ചവ
നെല്ലാറ്റിനും വേണ്ടതെല്ലാം നല്കി
സൃഷ്ടികള്‍ക്കൊക്കെയുമാനന്ദ കാരണന്‍
ദുഷ്ടന്മാര്‍ക്കേറ്റവും ഭീതികരന്‍-
6 കല്യാണശാലയിലെന്നെ വിളിച്ചവന്റെ
സന്താപമൊക്കെയും തീര്‍ത്തിടും നാള്
ശീഘ്രം വരുന്നെന്റെ കാന്തന് വരുന്നെന്നി-
ലുല്ലാസമായ് ബഹുകാലം വാഴാന്‍-
7 ലോകം വെടിഞ്ഞെന്റെ സ്വര്‍ഗ്ഗീയനാടിനെ
കാണ്മാന് കൊതിച്ചു ഞാന്‍ പാര്‍ത്തിടുന്നു
അന്യന് പരദേശിയെന്നെന്റെ മേലെഴു-
ത്തെന്നാല്‍ സര്‍വ്വസ്വവും എന്റെതത്രേ-
![](images/PDF.gif)
Download pdf