Search Athmeeya Geethangal

931. നാഥന്‍ വരവു കാത്തു ബോ 
Lyrics : K.V.S
നാഥന്‍ വരവു കാത്തു ബോധമാര്‍ന്നിരുന്നിതു
ചാതുര്യമോടെ പത്തു-കന്യകമാര്‍ കാതര്യമേശാതവര്‍
 
1   ബുദ്ധിമതികളെണ്ണകൃത്യമായ് കരുതിനാര്‍
     ബുദ്ധിയില്ലാത്തോരഞ്ചു-കന്യകമാര്‍ നിഷ്ഠയില്ലാതിരുന്നിതില്‍-
 
2   നിദ്രിതരായങ്ങര്‍ദ്ധ രാത്രിയില്‍ വരനുടെ
     പ്രസ്ഥാനഘോഷം കേട്ടു-കന്യകമാര്‍ ഉത്ഥിതരായവര്‍ ശീഘ്രം-
 
3   ദീപങ്ങള്‍ തെളിപ്പതിന്നായവര്‍ തുടങ്ങിനാര്‍
     മൂഢകളാമഞ്ചു-കന്യകമാര്‍ ആടലാല്‍ പിന്‍വാങ്ങിനാര്‍-
 
4   സ്നേഹമില്ലായ്കയാലെ ദീപങ്ങള്‍ പൊലിഞ്ഞിതു
     ആകവേ തെളിഞ്ഞഞ്ചു-കന്യകമാര്‍ ശോഭയായ് കത്തിച്ചവ-
 
5   എണ്ണയിന്‍ പ്രഭാവത്താലന്നേരം മണവറ
     തന്നുള്ളില്‍ കടന്നഹോ! കന്യകമാര്‍ തുര്‍ണമായ് വരനോടും-
 
6   ബുദ്ധിഹീനരാമവര്‍ കത്തിപ്പാനെണ്ണ വാങ്ങി-
     യെത്തിയ നേരത്തേക്കു-മണവറ കൃത്യമായടച്ചഹോ!-
 
7   കര്‍ത്തനേ! ഞങ്ങള്‍ക്കും നീ പേര്‍ത്തും തുറക്കണമേ
     പ്രാര്‍ത്ഥിച്ചീവണ്ണമയ്യോ-കന്യകമാര്‍ മൂര്‍ച്ഛിക്കയല്ലേ ഫലം-
 
8   നിങ്ങളാരെന്നറിയു-ന്നില്ല ഞാനൊരുങ്ങാത്ത കന്യകമാരേ! വേഗം
     പൊയ്ക്കൊള്ളുവിന്‍ കണ്ണീരിന്‍ സ്ഥാനത്തേക്ക്-
 
9   എന്നുരച്ചീടും വരന്‍-മന്നവനാകുമേശു
     തന്നെയാണായവന്‍റെ-വരവിന്നു പൂര്‍ണ്ണരായ് കാത്തിരിപ്പിന്‍

 Download pdf
33907330 Hits    |    Powered by Revival IQ