Search Athmeeya Geethangal

1227. നല്ലൊരുഷസ്സിതില്‍ വല്ലഭ  
Lyrics : K.V.S
നല്ലൊരുഷസ്സിതില്‍ വല്ലഭ സ്തുതിചെയ്യുവാന്‍ ഉണരൂ നീ
 
1   ശല്യമാമിരുളകന്നല്ലോയീ ഭൂതലം 
     നല്ലൊളിവീശി പ്രകാശിക്കുന്നാശകള്‍-
 
2   കാരിരുള്‍ തിരനീക്കി കതിരവനിതാ വന്നു
     കരുണയാ കടാക്ഷിക്കും കാലം നീ കളയാതെ-
 
3   നോക്കുകീ പ്രഭാതത്തിന്‍ കാഴ്ചകളതി രമ്യ-
     മാക്കുന്ന പരാശക്തിയോര്‍ക്കേതെന്നകമേ നീ-
 
4   തന്നിളം കതിരിനാല്‍ മന്നിനെ ശിശുസൂര്യന്‍
     പൊന്നിന്‍ കടലില്‍ മുക്കുന്നെന്നേശുവുമിവ്വണ്ണം-
 
5   പുഷ്പങ്ങള്‍ വിടരുന്നു സദ്ഗന്ധം തുടരുന്നു
     ശഷ്പങ്ങളിളം പച്ചപ്പട്ടെങ്ങും വിരിക്കുന്നു-
 
6   പക്ഷികള്‍ പാടുന്നു ശിക്ഷയില്‍ കൂടുന്നു
     രക്ഷിതഗണം സ്തുതി കീര്‍ത്തനം തേടുന്നു-
 
7   യിസ്രയേല്‍ ഹിമമാമെന്‍ കര്‍ത്തനെ സ്മരിപ്പിക്കും
     മുത്തണി ഹിമബിന്ദു ധാത്രിമേല്‍ ലസിക്കുന്നു-
 
8   രാവു കഴിവാറായി പകലേറ്റമടുത്തെന്നെ
     ദൈവാത്മവിളംബരം ഭൂവെങ്ങും മുഴങ്ങുന്നു-
 
9   രാവിന്‍ വിലങ്ങുകീഴായ് കിടപ്പോര്‍ക്കിതാ
     യോവേല്‍ കാഹളം നിത്യ സ്വാതന്ത്ര്യം ധ്വനിക്കുന്നു-

 Download pdf
33906872 Hits    |    Powered by Revival IQ