Search Athmeeya Geethangal

274. നല്ലിടയനേശു തനി-ക്കുള്ളജങ്ങ 
Lyrics : T.K.S.
നല്ലിടയനേശു തനി-ക്കുള്ളജങ്ങള്‍ക്കായി വന്ന
സ്നേഹമേ - സ്നേഹമേ
നല്ലിടയാടുകള്‍ക്കായ് ജീവനെയും നല്‍കിടുന്ന
സ്നേഹമേ - സ്നേഹമേ!
 
1   അലയുന്നോരാടുകള്‍ക്കായ് നിലവിട്ടു താണിറങ്ങി
     പല മട്ടു മാലിയന്ന സ്നേഹമേ!
     വിലയേറും തങ്കനിണം ചൊരിയാനും താന്‍ കനിഞ്ഞ-
     താരാലും വര്‍ണ്ണ്യമാകാ സ്നേഹമേ-സ്നേഹമേ!
 
2   ഒരുനാളും കൈവിടുകില്ലതിനാലീയാടുകളില്‍
     ഭയമില്ല തന്‍റെ മഹാ സ്നേഹമേ
     കനിവോലും തന്‍കരത്താല്‍ താലോലിച്ചീ മരുവില്‍
     ചേലോടും പോറ്റിടും തന്‍ സ്നേഹമേ-സ്നേഹമേ
 
3   കൂരിരുള്‍ താഴ്വരയില്‍ കൂടെനടന്നിടയ-
     ന്നാടലകറ്റിടും തന്‍ സ്നേഹമേ!
     ആവശ്യവേളകളില്‍ ആഹാരം നല്‍കിയവ-
     യ്ക്കാശ്വാസമേകിടും തന്‍ സ്നേഹമേ-സ്നേഹമേ!
 
4   ശത്രുഭയമകറ്റും സന്താപം തീരെ മാറ്റും
     സന്തോഷമുള്ളിലേറ്റും സ്നേഹമേ!
     സായാഹ്നമായിടുമ്പോളാലയം തന്നിലേക്ക്
     ആഹ്വാനം ചെയ്തിടും തന്‍ സ്നേഹമേ-സ്നേഹമേ!

 Download pdf
33906977 Hits    |    Powered by Revival IQ