Search Athmeeya Geethangal

887. നല്ലാരില്‍ സുന്ദരീ! നിന്‍റെ 
Lyrics : K.V.S
ഉത്തമ. 5:9-16- രീതി: ഓമനത്തിങ്കള്‍ കിടാവോ
 
നല്ലാരില്‍ സുന്ദരീ! നിന്‍റെ പ്രിയനെന്തു വിശേഷതയുള്ളു?
 
1   എന്‍റെ പ്രിയന്‍ ചുവപ്പോടു-നല്ല വെണ്മ കലര്‍ന്നൊരു വീരന്‍
2   ആയിരം പത്താളെ നോക്ക്-അതില്‍ എന്നേശുമുഖ്യനായുണ്ട്
3   പൊന്നിന്‍റെ കട്ടയെ നോക്ക്-അതില്‍ എന്നേശുവിന്‍റെ തലയുണ്ട്
4   അക്കരിങ്കാക്കയെ നോക്ക് അതില്‍ എന്നേശുവിന്‍ മുടിയുണ്ട്
5   പ്രാക്കളിന്‍ കണ്ണുകള്‍ നോക്ക്-അതില്‍ എന്നേശുവിന്‍ കണ്‍കളുണ്ട്
6   നന്‍മണപ്പൂന്തടം നോക്ക്-അതില്‍ എന്നേശുവിന്‍ കവിളുണ്ട്
7   താമപ്പൂവിനെ നോക്ക്-അതില്‍ എന്നേശുവിന്‍റെ ചുണ്ടുണ്ട്
8   പച്ചപതിച്ച പൊന്‍ നോക്ക്-അതില്‍ എന്നേശുവിന്‍ കൈകളുണ്ട്
9   നീലക്കല്‍ ദന്തത്തെ നോക്ക്-അതില്‍ എന്നേശുവിന്‍ വയറുണ്ട്
10 തങ്കത്തിന്‍ വെണ്‍കല്‍തൂണ്‍ നോക്ക്-അതില്‍ എന്നേശുവിന്‍ തുടയുണ്ട്
11 ദേവദാരമരം നോക്ക്-അതില്‍ എന്നേശുവിന്‍ ഗാത്രമുണ്ട്
12 സര്‍വ്വാംഗസുന്ദരന്‍ തന്നെ-എന്നെ വീണ്ടെടുത്തോരു കുമാരന്‍
13 ശാലേമിലെ മങ്കമാരേ!- ഇവന്‍ എന്‍റെ പ്രിയതമന്‍ നൂനം-         
 
K.V.S

 Download pdf
33907062 Hits    |    Powered by Revival IQ