Lyrics : Muttam Geevarughese1 നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം
വല്ലഭന്റെ നല്ല പാത പിന്തുടര്ന്നിടാം
ഭാരം പാപം തള്ളി ലക്ഷ്യം നോക്കി
നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം
2 ഓട്ടക്കളത്തിലോടുന്നോരനേകരെങ്കിലും
വിരുതു പ്രാപിക്കുന്നൊരേകന് മാത്രമല്ലയോ-
3 പിന്നിലുള്ളതൊക്കെയും മറന്നുപോയിടാം
മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം-
4 ആശ ഇച്ഛയൊക്കവേ അടക്കി ഓടുകില്‍
ആശവച്ച പന്തയപ്പൊരുള്‍ ലഭിച്ചീടും-
5 ഏതുനേരത്തും പിശാചിടര്‍ച്ച ചെയ്തിടും
ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാന്‍-
6 കാടുമേടു കണ്ടു സംശയിച്ചു നില്‍ക്കാതെ
ചാടി ഓടിപ്പോകുവാന്‍ ബലം ധരിച്ചിടാം-
7 ഓട്ടം ഓടുവാനനേകര് മുന്‍ വന്നെങ്കിലോ
ലോത്തിന് ഭാര്യപോലെ പിന്നില്‍ നോക്കിനിന്നുപോയ്-
8 അങ്ങുമിങ്ങും നോക്കിയാല്‍ നീ മുന്നില്‍ പോയിടാ
ഭംഗമില്ലാതോടിയാല് കിരീടം പ്രാപിക്കാം-
9 ഓട്ടം തീരുംനാള് സമീപമായി കാഹളം
കേട്ടിടാന്‍ സമയമായി വേഗം ഓടിടാം-
10 ആദിഭക്തരോട്ടം ഓടി വിശ്രമിച്ചിടും
നാട്ടില്‍ ചേര്‍ന്നു പാട്ടുപാടി ആനന്ദിച്ചിടാം-
![](images/PDF.gif)
Download pdf