Search Athmeeya Geethangal

29. അനുഗമിക്കും ഞാനേശുവിനെ 
Lyrics : G.K
1   അനുഗമിക്കും ഞാനേശുവിനെ
     അനുദിനവും അത്യാനന്ദമായ്
     അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന
     അനുപമ സ്നേഹിതന്‍ താന്‍
 
     ഹല്ലേലുയ്യാ ഗീതം പാടാം തുല്യമില്ലാ നാമം പാടാം
 
2   അവനറിയാതെയൊന്നുമെന്നില്‍
     അനുവദിക്കില്ല ഇന്നു മന്നില്‍
     അതുമഖിലം എന്‍ നന്മകള്‍ക്കായ്
     അനുദിനം നല്‍കിടും താന്‍-
 
3   വിഷമതകള്‍ ഹാ! ഏറിടുകില്‍
     വിലപിക്കയെന്തിന്നീയുലകില്‍
     വിജയിതനാമെന്നേശുവെല്ലാ
      വിനകളുമകറ്റുമല്ലോ

 Download pdf
34198390 Hits    |    Powered by Revival IQ