Search Athmeeya Geethangal

434. നല്ല ദേവനേ! ഞങ്ങള്‍ എല്ലാവരെയും 
1   നല്ല ദേവനേ! ഞങ്ങള്‍ എല്ലാവരെയും
    നല്ലോരാക്കി നിന്‍ ഇഷ്ടത്തെ ചൊല്ലിടേണമേ-
 
2   പച്ചമേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്
    മെച്ചമായാഹാരത്തെ നീ നല്‍കിടേണമേ-
 
3   അന്ധകാരമാം ഈ ലോകയാത്രയില്‍
    ബന്ധുവായിരുന്നു വഴി കാട്ടിടേണമേ-
 
4   ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം
    മുമ്പേ നടന്നു സദാ കേള്‍പ്പിക്കേണമേ
 
5   വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍
    വേദനാഥനേ നിന്‍റെ ജ്ഞാനം നല്‍കുകേ-
 
6   സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍
    സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ-
 
7   താതനാത്മനും പ്രിയ നിത്യപുത്രനും
    സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേന്‍-ആമേന്‍

 Download pdf
33907417 Hits    |    Powered by Revival IQ