Search Athmeeya Geethangal

958. നരേന്ദ്രസൂനോ! നാഥാ! വന്നിടുക 
Lyrics : K.V.S.
നരേന്ദ്രസൂനോ! നാഥാ! വന്നിടുക
 
1   ഗിരീന്ദ്രശൃംഗമതില്‍നിന്നു മേഘമണ്ഡലത്തില്‍
     സുരേന്ദ്ര ലോകം പൂകിയൊരു യേശു ദേവാ!
     ഭവാന്‍ പോയപോലെ വീണ്ടും വന്നിടുക-
2   കണ്ണുനീര്‍ നിറഞ്ഞ തന്‍റെ ശിഷ്യരെ കരത്താല്‍
     തിണ്ണമായനുഗ്രഹിച്ച ദേശികേശാ!
     ഞങ്ങള്‍ക്കാശിസ്സേകാന്‍-വീണ്ടും-വന്നിടുക
 
3   ദിവ്യമാം തിരുവചസ്സിന്നവ്യയാധികാരം
     ഭൂമിയില്‍ പുന:സ്ഥാപിപ്പാന്‍ രാജവര്യാ!
     ഭവല്‍സേനയോടെ-വീണ്ടും വന്നിടുക
 
4   ഈയുഗത്തിന്നന്ത്യം വരെ ഞങ്ങളോടുകൂടെ
     താനിരുന്നു കൊള്ളുമെന്നു വാക്കു തന്ന
     സത്യപാലകനേ നാഥാ! വന്നിടുക-
 
5   രാവകന്നു ശോഭചിന്തും സുപ്രഭാതമിപ്പോള്‍
     താവകമാം വരവിനാല്‍ ലഭ്യമാകാന്‍
     ബഹുവാഞ്ഛയോടെ-ഞങ്ങള്‍ കാത്തിടുന്നേ-
 
6   ശീതളക്കാറ്റേശി ഞങ്ങളാകവേ കുളിര്‍ത്തു
     പോയിടായ്വാന്‍ വന്നു നിന്‍റെ കാന്തി ചേരും
     കരം തന്നിലേന്തി-ചൂടു-നല്‍കണമേ നീ-
 
7   പൂര്‍വ്വദിക്കിലുയരുന്ന ബാലസൂര്യന്‍ പോലെ
     പൊന്‍കരങ്ങള്‍ നീട്ടി കൃപ പൂണ്ടടിയാര്‍
     മനത്താമരകള്‍-വിട-ര്‍ത്തിടുക നീ-
 
8   നീലനിറമാണ്ട വാനം പൂക്കളിന്‍ സുഗന്ധം
     തൂകുമൊരു കുളിര്‍കാറ്റും പച്ചയായ
     വില്ലീസാല്‍ പുതച്ച ഭൂവും-നല്‍കിടുക-
 
9   ആദിമനുഷ്യന്‍റെ മഹാപാതകത്താല്‍ നഷ്ട-
     മായ ദിവ്യാനുഗ്രഹങ്ങള്‍ വീണ്ടുമേകാന്‍
     ഉടല്‍ യാഗം ചെയ്ത-ദേവാ!-നീ ജയിക്ക-    

 Download pdf
33907003 Hits    |    Powered by Revival IQ