Search Athmeeya Geethangal

1123. നരരേ! വന്നിടുവിന്‍ പര 
Lyrics : V.N.
1   നരരേ! വന്നിടുവിന്‍ പരനോടു യോജിപ്പിന്‍
     മരണം സഹിച്ച തന്‍ പുത്രനാല്‍ ഇപ്പോള്‍
 
2   ഗതിയില്ലാ മര്‍ത്ത്യര്‍ക്കായ് ഉദിച്ചരുണോദയം
     അതിക്രമം നീക്കിയ ക്രിസ്തേശു തന്നെ-
 
3   ജപിച്ചാലും നാമങ്ങള്‍ തപസ്സോടെ രാപ്പകല്‍
     ലഭിക്കുകയില്ലതാല്‍ രക്ഷയെ പാപി!
 
4   ഒരു നാമമേയുള്ളു കരുണ കണ്ടെത്തുവാന്‍
     തിരുവേദസാക്ഷ്യങ്ങള്‍ കേട്ടാലും നിങ്ങള്‍
 
5   കുരിശിങ്കല്‍ നോക്കിയാല്‍ ദുരിതങ്ങള്‍ നീങ്ങിപ്പോം
     മുറിവേറ്റ കുഞ്ഞാട്ടിന്‍ രക്തത്താല്‍ എല്ലാം-
 
6   ഹൃദയവിശുദ്ധിയും കൃപയാലെ പ്രാപിക്കും
     സദയം തന്‍ ആലയം ആക്കിടും ദൈവം-
 
7   വസിക്കുവാന്‍ ദൈവത്തില്‍ രസിച്ചിടാന്‍ സത്യത്തില്‍
     നശിക്കാത്ത ജീവനെ നല്‍കും താന്‍ ഉള്ളില്‍-
 
8   മരണം വന്നിടുമ്പോള്‍ ശരണം ഈ രക്ഷകന്‍
     പറുദീസയിങ്കല്‍ താന്‍ ചേര്‍ത്തിടും അപ്പോള്‍-
 
9   ഒടുവില്‍ താന്‍ നീതിയില്‍ വിധിക്കുമതിന്‍ മുമ്പില്‍
     എടുപ്പിന്‍ തന്‍ സൗജന്യ രക്ഷയെ നിങ്ങള്‍-                

 Download pdf
33907295 Hits    |    Powered by Revival IQ