Lyrics : M.E.C.നമുക്കഭയം ദൈവമത്രേ മനുഷ്യഭയം വേണ്ടിനിയും
1 എന്നും നല്‍സങ്കേതം ദൈവം തന്നു നമ്മെ കാത്തിടുന്നു
മണ്ണും മലയും നിര്‍മ്മിച്ചതിന്നും മുന്നമേ താന്‍ വാഴുന്നു-
2 രാവിലെ തഴച്ചുവളര്‍ന്നു പൂവിടര്ന്ന പുല്ലുപോലെ
മേവിടുന്ന മനുഷ്യര്‍ വാടി വീണിടുന്നു വിവശരായ്-
3 ചേരും മണ്ണിന് പൊടിയിലൊരു നാള് തീരും മനുഷ്യമഹിമയെല്ലാം
വരുവിന്‍ തിരികെ മനുഷ്യരേയെന്നരുളിചെയ്യും വല്ലഭന്-
4 നന്മ ചെയ്തും നാട്ടില്‍ പാര്‍ത്തും നമുക്കു ദൈവസേവ ചെയ്യാം
ആശ്രയിക്കാം അവനില്‍ മാത്രം ആഗ്രഹങ്ങള്‍ തരുമവന്‍-
5 നിത്യനാടു നോക്കി നമ്മള് യാത്ര ചെയ്യുന്നിന്നു മന്നില്‍
എത്തും വേഗം നിശ്ചയം നാം പുത്തന്‍ ശാലേം പുരമതില്
![](images/PDF.gif)
Download pdf