Search Athmeeya Geethangal

1022. നവയെരൂശലേം പാര്‍പ്പിടം  
Lyrics : T.V.S.
1   നവയെരൂശലേം പാര്‍പ്പിടം തന്നിലെ
     വാസം ഓര്‍ക്കുമ്പോള്‍ വാസം ഓര്‍ക്കുമ്പോള്‍
     ആനന്ദംകൊണ്ടു നിറയുന്നു മാനസേ മോദമേറുന്നു-
 
2   മഹത്വീകരണം പ്രാപിച്ച വൃതന്മാര്‍ സ്വഛന്ദമായി സ്വഛന്ദമായി
     തേജസ്സില്‍ വാഴുന്ന മോദമോടെ അവര്‍ നാഥനോടൊത്തു-
 
3   പളുങ്കിന്‍ നദിയത്തെരുവിന്‍ നടുവില്‍ പ്രവഹിക്കുന്നേ പ്രവഹിക്കുന്നേ
     മുത്തിനാല്‍ നിര്‍മ്മിതം ചെയ്തതാം പട്ടണം തത്ര ശോഭിതം-
 
4   നീതിയിന്‍ സൂര്യനുദിക്കുമേ വേഗത്തില്‍ അല്ലല്‍ മാറുമേ അല്ലല്‍ മാറുമേ
     മര്‍ത്യമാം ദേഹം അമര്‍ത്യമായിടുമേ ദിവ്യശക്തിയാല്‍-
 
5   എന്തെന്തുഭാഗ്യമേ എന്തെന്തു ഭാഗ്യമേ
     സന്തതം പാര്‍ക്കില്‍ സന്തതം പാര്‍ക്കില്‍
     കോടികോടി യുഗം യേശുവിനോടൊത്തു പാടി വാഴുത്തുമേ

 Download pdf
33907330 Hits    |    Powered by Revival IQ