Search Athmeeya Geethangal

561. നമ്മള്‍ക്കുലകില്‍ സങ്കടമെന്തി 
Lyrics : T.K.S.
രീതി: ഏഴാം കടലിന്നക്കരെ
         
നമ്മള്‍ക്കുലകില്‍ സങ്കടമെന്തിന്നേശുവുണ്ടല്ലോ
ആരിലുമുന്നതനായൊരു മന്നവനേശുവുണ്ടല്ലോ! യേശുവുണ്ടല്ലോ!
 
1   ആപത്തില്‍ കൂട്ടുനില്‍പ്പാന്‍ താപത്തില്‍ പാട്ടുനല്‍കാന്‍
     ഭാരങ്ങള്‍ ഏറ്റുകൊള്‍വാന്‍ യേശുവുണ്ടല്ലോ-
 
2   കല്യാണവീടതില്‍ വീഞ്ഞില്ലാതെ വന്നനേരം
     വെള്ളം വീഞ്ഞായ് കൊടുത്തോരേശുവുണ്ടല്ലോ-
 
3   വിശക്കുന്ന പുരുഷാരം വിലപിക്കും വിധവയീ-
     വകക്കാര്‍ക്കും മതിയായോരേശുവുണ്ടല്ലോ-
 
4   ലാസര്‍ തന്‍ മരണത്തില്‍ ക്ലേശിച്ച ഭവനസ്ഥര്‍
     ആശ്വസിച്ചതിന്‍ മൂലമേശുവുണ്ടല്ലോ-
 
5   പാപത്തിന്‍ കൂലി തന്‍റെ ദേഹത്തിലേറ്റു നമ്മെ
     നാശത്തില്‍ നിന്നു മോചിച്ചേശുവുണ്ടല്ലോ-
 
6   മതിമാനാം നേതാവായ് മൃതിവെന്ന ജേതാവായ്
     പുതുജീവദാതാവായ് യേശുവുണ്ടല്ലോ-

 Download pdf
33906772 Hits    |    Powered by Revival IQ