Search Athmeeya Geethangal

927. നന്മയിന്‍ ഭാവമായ് നാം ദിനവും 
Lyrics : K.V.S
നന്മയിന്‍ ഭാവമായ് നാം ദിനവും തിന്മയെ ചെയ്കയല്ലോ
         
          ചെമ്മെ കുളിപ്പതിനു പോയുടന്‍ ചാലേ
          തന്‍ മെയ്യില്‍ ചേറണിഞ്ഞു വരുന്നതുപോലെ-
 
1   കയ്യിലിരിപ്പതു ദൈവപ്രമാണം കാര്യമായ് കൊതിപ്പതു
     ലോകത്തിന്‍മാനം ശയ്യയില്‍ കിടക്കവെ ദേവസമാനം
     സംഗതിയോടടുത്താല്‍ ഭേദമന്യൂനം-
 
2   ലൗകികരോടുള്ള വേര്‍പാടനുകൂലം
     ലോകബന്ധമൊഴിയുമ്പോള്‍ പ്രതികൂലം
     സകലവുമോര്‍ത്തുകണ്ടാലാകവെ ജാലം
     സൗകര്യം പോലെയേതും ചെയ്യുമിക്കാലം-
 
3   പരനെ സ്തുതിപ്പതുപോല്‍ നാവിനാല്‍ പാടും
     പല വിഷയങ്ങളിലും മനസ്സുലഞ്ഞോടും
     പരിചൊടു യോഗങ്ങളില്‍ ദേഹം പൊയ്ക്കൂടും
     പുറമേ മനോഗതങ്ങള്‍ തിരിഞ്ഞലഞ്ഞീടും-
 
4   ജനപ്രസിദ്ധിക്കുവേണ്ടി കൊടുപ്പതുഹിതമാം
     ജനമറിയാത്ത ദാനം തുടരുകില്‍ മിതമാം
     പരസ്യ ജപാലയത്തില്‍ പായ്വതു ദ്രുതമാം
     പരമന്നരികില്‍ തനിച്ചിരിപ്പതു ഭയമാം-
 
5   പരജനങ്ങളോടൊക്കെ ദിവ്യമായ് പറയും
     പതിവായ് ചെയ്വതു കണ്ടാലവര്‍ക്കാന്ധ്യം നിറയും
     പറയുമ്പോള്‍ കീര്‍ത്തി മോഹം വാക്കിനാല്‍ കുറയും
     തരമൊത്തുവരുമ്പോളായവയെല്ലാം മറയും-
 
6   വചനം പ്രമാണമെന്നു പറയുമെപ്പോഴും
     ഭജനം ചെയ്വതോ മര്‍ത്യവിധികള്‍ക്കു ചൂഴും
     അശനമശിപ്പതിനും പ്രാര്‍ത്ഥനയേഴും
     വ്യസനകരമായവയ്ക്കിവയെല്ലാം താഴും-
 
7   മനസ്സിന്നശുദ്ധി നീക്കാനില്ലൊരു മോഹം
     മരണജഡം വെടിപ്പാകാഞ്ഞതിശോകം
     മിനുസമുള്ളാഭാരണത്തോടതിരാഗം
     മനമെല്ലാം നിറയുന്നു പാപമാം രോഗം-
 
8   ബഹുമതനായിരിക്കുമേതൊരു ധനിയും
     സുഖമല്ലാതിരുന്നീടിലേവനും കനിയും
     അനുവിവശത കാട്ടുമെന്നു വേണ്ടിനിയും
     പണമല്‍പ്പം ലഭിച്ചീടിലേതിനും തുനിയും-
 
9   പ്രതിമാപൂജകന്മാരെ നാം സദാ പഴിക്കും
     പ്രതിമയാം നാണയത്തിന്‍ മുന്നില്‍ നാം നമിക്കും
     ചതിയനാം യൂദാവിനെ സര്‍വദാ ശപിക്കും
     ഗതിതരും നാഥനെ നാം ചെറുതിനും ത്യജിക്കും-
 
10 പരനേ മതത്തിലാക്കാന്‍ ശ്രമമൊട്ടു വളരെ വിരവൊടു നമ്മുടെ
     ദുര്‍ന്നടപ്പിതിന്നെതിരെ കുറവില്ലെന്നുരച്ചു നാമിരുന്നിടുന്നുയരെ
     മറവില്ലാ പരന്നിതിന്‍ വിധിയോ തന്നധരെ-

 Download pdf
33906874 Hits    |    Powered by Revival IQ