Search Athmeeya Geethangal

192. നന്ദിയോടെ, നന്ദിയോടെ നാഥാ 
Lyrics : G.K
നന്ദിയോടെ, നന്ദിയോടെ നാഥാ നിന്നെ നമിക്കുന്നു
നന്ദിയോടെ, നന്ദിയോടെ നന്മകള്‍ വാഴ്ത്തിടുന്നു
 
1   താഴ്ചയിലെന്നെ നീ ഓര്‍ത്തതിനാല്‍
     താണു നരാകൃതി പൂണ്ടതിനാല്‍ നീചനാമെന്നെയും നീ
     സൂനുവായ് തീര്‍ത്തതിനാല്‍  (2)
 
2   നിത്യത മുഴവുനും പാടിയാലും
     എത്തിപ്പോകാത്തതാം നന്മകളാല്‍ എന്നെ നിറച്ചവന്‍ നീ
     എന്നെ നയിപ്പവന്‍ നീ- (2)
 
3   ജീവന്‍ വെടിഞ്ഞെന്നെ വീണ്ട നാഥാ
     ജീവിക്കുന്നിന്നു നീ ഉന്നതത്തില്‍ ജീവിത നാള്‍കളെല്ലാം
     നീ മതിയീ മരുവില്‍- (2)

 Download pdf
33906995 Hits    |    Powered by Revival IQ