Search Athmeeya Geethangal

174. നന്ദിയോടെന്നും പാടിടും ഞാന്‍ 
Lyrics : R.V.T
രീതി: സ്തോത്രം സ്തുതി ഞാന്‍
         
നന്ദിയോടെന്നും പാടിടും ഞാന്‍
വല്ലഭനാമെന്‍ യേശുവിന്നായ് (2)
വര്‍ണ്ണിച്ചിടും ഞാന്‍ തന്‍ മഹത്വം
വന്ദിച്ചിടും ഞാന്‍ തൃപ്പാദത്തില്‍ (2)
 
1   നീചനാമെന്നെ രക്ഷിക്കുവാന്‍
     ജീവനെ തന്നു സ്നേഹിച്ചവന്‍ (2)
     ഊറ്റിയല്ലോ തന്‍ ജീവരക്തം
     നീക്കിയല്ലോ എന്‍ മൃത്യുഭയം (2)
 
2   ദൂതന്മാരേക്കാള്‍ താഴ്ചവന്നോന്‍
     മാനം മഹത്വം അണിഞ്ഞോനായ് (2)
     കാരണഭൂതന്‍ എല്ലാറ്റിന്നും
     കാലമെല്ലാം ഞാന്‍ സ്തോത്രം ചെയ്യും

 Download pdf
33907137 Hits    |    Powered by Revival IQ