Search Athmeeya Geethangal

168. നന്ദി ചൊല്ലിടാം എന്നും മോദാല്‍ 
Lyrics : B.J
നന്ദി ചൊല്ലിടാം എന്നും മോദാല്‍
താതന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ത്തിടാം (2)
 
1   ആവശ്യങ്ങള്‍ ഓരോന്നും നല്ല താതന്‍ അറിഞ്ഞു
     ക്ഷേമമായ് ദിനം തോറും പോറ്റിടുന്നതാല്‍-
 
2   ആകുലങ്ങള്‍ എന്തിന് ദൈവത്തിന്‍റെ പൈതല്‍ നീ     
     നിന്‍റെ ഭാവി അവനില്‍ ഭദ്രമല്ലയോ
 
3   പക്ഷികളെ നോക്കുവിന്‍ വിത്തില്ല വിതയില്ല
     എന്നാലും അവയെല്ലാം ജീവിക്കുന്നതാല്‍-
 
4   ചന്തമുള്ളൊരാമ്പലും ശാരോനിന്‍ പനിനീരും
     നെയ്തിടാതവയെല്ലാം എത്ര മോഹനം-
 
5   തുച്ഛമായോരിവയെ ഇത്രമേല്‍ കരുതുന്നോന്‍
     അന്‍പുള്ള തന്‍മക്കളെ മറന്നിടുമോ-                             
 
B.J

 Download pdf
33907106 Hits    |    Powered by Revival IQ