Search Athmeeya Geethangal

483. അനുഗമിച്ചിടും ഞാനെന്‍ പരനെ  
Lyrics : M.E.C.
അനുഗമിച്ചിടും ഞാനെന്‍ പരനെ പരനെ
കുരിശില്‍ മരിച്ചുയിര്‍ത്ത നാഥനെ 
ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ
 
1   മമ കൊടുംപാപം തീര്‍ക്കുവാന്‍ താന്‍ കനിഞ്ഞെന്നോ!
    വിമലജന്‍ ജീവന്‍ തരുവതിനും തുനിഞ്ഞെന്നോ!-
 
2   ശോധന പലതും മേദിനിയിതിലുണ്ടെന്നാലും
    വേദനയേകും വേളകളേറെ വന്നാലും
 
3   വന്ദിത പാദസേവയതെന്നഭിലാഷം
    നിന്ദിതനായിത്തീരുവതാണഭിമാനം
 
4   ക്ഷീണിതനായി ക്ഷോണിയില്‍ ഞാന്‍ തളരുമ്പോള്‍
    ആണികളേറ്റ പാണികളാലവന്‍ താങ്ങും
 
5   കൂരിരുള്‍ വഴിയില്‍ കൂട്ടിന്നു കൂടെ വരും താന്‍
    വൈരികള്‍ നടുവില്‍ നല്ല വിരുന്നു തരും താന്‍-
 
6   നന്മയും കൃപയും പിന്തുടരുമെന്നെയെന്നും
    വിണ്‍മയ വീട്ടില്‍ നിത്യത മുഴുവന്‍ ഞാന്‍ വാഴും-            M.E.C.

 Download pdf
34198361 Hits    |    Powered by Revival IQ