Search Athmeeya Geethangal

615. നന്ദിയാലെന്‍ മനം പാടിടും മന്നവന്‍ 
Lyrics : I.M
നന്ദിയാലെന്‍ മനം പാടിടും മന്നവന്‍ യേശുവെ വാഴ്ത്തിടും
എന്നെയും തേടിവന്നെത്തിയ
ഉന്നതന്‍റെ സ്നേഹമെന്നുമോര്‍ത്തിടും
 
1   വഴിയേതെന്നറിയാതോടുമ്പോള്‍
     വരികെന്നരികെ എന്നുരച്ച നാഥനാം
     വല്ലഭന്‍റെ നാദമെന്‍റെ മുന്നിലഭയമായന്ന് 
     വന്നരികില്‍ എന്തുമോദമായ്-
 
2   കൂരിരുളേറിടുന്ന പാതയില്‍
     കൂടെയുണ്ടെന്ന വാക്കു തന്ന നല്ല രക്ഷകന്‍
     ഇന്നലെയുമിന്നുമെന്നുമന്യനല്ല
     എന്‍റെ യേശു ചൊന്ന വാക്കെനിക്കു പിന്‍ബലം-
 
3   മന്നിലേറിടുന്ന ഭാരം തീര്‍ന്നിടും
     കണ്ണുനീരുമാകവേയവന്‍ തുടച്ചുനീക്കിടും
     ഹല്ലേലുയ്യാ പാടിടും തന്നരികില്‍ ചേര്‍ത്തിടും
     എല്ലാനാളും പാടി ആര്‍ത്തിടും-                                                      I.M

 Download pdf
33907395 Hits    |    Powered by Revival IQ