Search Athmeeya Geethangal

537. നടത്തിടുന്നു ദൈവമെന്നെ  
Lyrics : C.J.
നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു
നടത്തിടുന്നു നാള്‍തോറും തന്‍കൃപയാലെന്നെ നടത്തിടുന്നു
 
1   ഭൗമികനാളുകള്‍ തീരും വരെ ഭദ്രമായ് പാലിക്കും പരമനെന്നെ
     ഭാരമില്ല തെല്ലും ഭീതിയില്ല ഭാവിയെല്ലാമവന്‍ കരുതിക്കൊള്ളും
 
2   കൂരിരുള്‍ തിങ്ങിടും പാതകളില്‍ കൂട്ടുകാര്‍ വിട്ടുപോം വേളകളില്‍
     കൂട്ടിനവനെന്‍റെ കൂടെ വരും കൂടാരമറവിലഭയം തരും
 
3   ആരിലുമെന്‍ മനോഭാരങ്ങളെ അറിയുന്ന വല്ലഭനുണ്ടെനിക്ക്
     ആകുലത്തിലെന്‍റെ വ്യാകുലത്തില്‍ ആശ്വാസമവനെനിക്കേകിടുന്നു
 
4   ശോധനയാലുള്ളം തകര്‍ന്നിടിലും വേദനയാല്‍ കണ്‍കള്‍ നിറഞ്ഞിടിലും
     ആനന്ദമാം പരമാനന്ദമാം അനന്തസന്തോഷത്തിന്‍ ജീവിതമാം-   

 Download pdf
33907088 Hits    |    Powered by Revival IQ