Search Athmeeya Geethangal

665. നടക്കണം പ്രിയരെ നാം പ 
Lyrics : C.D.C
രീതി : ഇഹത്തിലെ ദുരിതങ്ങള്‍
 
1   നടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെ
     അനുസരിച്ചനുദിനം സമര്‍പ്പണമായ് ജഡത്തെയനുസരിച്ചു
     നടക്കുകിലൊരിക്കല്‍ നാം കനത്ത ശിക്ഷാവിധിയിലകപ്പെടുമേ
     ആത്മാവിനെയനുസരിക്കുകില്‍ പ്രാപിക്കാം വിജയം ദിനവും-
 
2   വിളിക്കു യോഗ്യമായ് നമ്മള്‍ വിളിച്ചോനാം വിശുദ്ധന്‍റെ
     വിശുദ്ധിക്കനുസരിച്ചു നടന്നിടേണം അശുദ്ധിയുമേതുവിധ-
     ദുര്‍ന്നടപ്പുമൊരിക്കലും പൊറുക്കുകില്ലവനതി വിശുദ്ധനത്രെ-
 
3   ജഡത്തിന്‍റെ പ്രവൃത്തികള്‍ മരിപ്പിക്കണം നാം
     ജഗത്തിന്‍റെ മോഹങ്ങള്‍ ത്യജിച്ചിടേണം ജയിച്ചിടുകില്‍ നമ്മള്‍
     പ്രിയനൊത്തു നടന്നിടും ലഭിച്ചിടും പ്രതിഫലം നമുക്കൊരുനാള്‍-
 
4   നന്മയും പൂര്‍ണ്ണവുമായ ദൈവഹിതമാരാഞ്ഞിടാം
     വെളിച്ചത്തിലുള്ളവരായ് നടന്നിടാം നാം സകല സല്‍ഗുണങ്ങളും
     നീതിയും സത്യവുമല്ലോ വെളിച്ചത്തിന്‍ ഫലമെന്നതറിഞ്ഞിടണം-
 
5   ധരിക്കണം ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം നമ്മള്‍
     പെരിയ ശത്രുവിനോടു പൊരുതിടുവാന്‍
     സമയം ദുര്‍ലഭമെന്നതറിഞ്ഞവന്‍
     വൃതരെയും ചതിക്കുവാന്‍ ശ്രമിക്കുമെന്നറിഞ്ഞിടണം-
 
6   പിമ്പിലുള്ളതു മറന്നും മുന്‍പിലുള്ളതിനെ നോക്കി
     പരമവിരുതിനായിട്ടോടിടേണം നാം വിശ്വാസത്തിന്‍ നായകനാ-
     മേശുവിന്‍ കരത്തില്‍നിന്നും ലഭ്യമാകും
     നീതിയിന്‍ കിരീടമൊരുനാള്‍-                                               

 Download pdf
33906927 Hits    |    Powered by Revival IQ