Lyrics : P.U.Tരീതി: സുന്ദര രക്ഷകനെ!
ധന്യനാം ഉന്നതനേ!
1 ധന്യനാം ഉന്നതനേ! എന്നും വന്ദനം വന്ദനമേ
മന്നവാ! നിന്നുടെ നാമത്തെ ഞങ്ങളിന്നാര്ത്തു നമിച്ചിടുന്നേ
2 നാശത്തില്‍ പാതയില്‍ ഞാന്‍ ദൈവക്രോധത്തില്‍ പാത്രനായി
നാശകൂപത്തില് നിന്നെന്നെ രക്ഷിക്കാന്‍
നിന്പ്രാണനെ നല്കിയല്ലോ
3 കാല്‍വറി മേടതിന്മേല് എന്‍ പാപപരിഹാരമായ്
തീര്‍ന്നോരു രക്ഷകാ നിന്തിരുനാമത്തെ
വന്ദിക്കുന്നാദരവായ്-
4 ശോധന വേളകളില്‍ എന്‍ വേദന നാളുകളില്‍
ചാരത്തണഞ്ഞെന്നെ മാര്വ്വോണച്ചിടും
സ്നേഹമെന്തത്ഭുതമേ-
5 സ്വര്‍ഗ്ഗീയ ഗേഹമതില്‍ വന്ദ്യതാതനോടൊത്തണഞ്ഞ്
ധന്യനായ് തീര്‍ന്ന നീ വന്നിടും വേഗത്തില്‍
മഹത്വ സമ്പൂര്‍ണ്ണനായ്-
![](images/PDF.gif)
Download pdf