Search Athmeeya Geethangal

430. ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ ജീവ 
Lyrics : V.N.
‘Break Thou the Bread of Life’
 
1   ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ ജീവന്‍റെ വചനം നല്‍കേണമേ
    ആശ്രിതര്‍ മദ്ധ്യത്തില്‍ പാര്‍ക്കുന്നോനേ ദാസരെ സത്യത്തില്‍ നടത്തുകേ
 
2   പണ്ടൊരഞ്ചപ്പവും മീന്‍ രണ്ടുമേ കണ്ടപ്പോള്‍ വാഴ്ത്തി വര്‍ദ്ധിപ്പിച്ചോനേ
    ഇങ്ങുള്ള പ്രാപ്തിയും അത്യല്‍പ്പമേ അങ്ങേ തൃക്കൈയ്യാല്‍ എല്ലാം വാഴ്ത്തുകേ-
 
3   ജീവനില്ലാത്തവര്‍ ജീവിക്കുവാന്‍ ദൈവത്തിന്‍ഭക്തര്‍ ശക്തര്‍ ആയിടാന്‍
    ഏകുക യേശുവേ നിന്‍വാക്കിനാല്‍ ഏകുക കൃപയെ നിന്‍ആത്മാവാല്‍
 
4   ദൈവരഹസ്യങ്ങള്‍ മിന്നിടുവാന്‍ ഏവനും നന്ദിയോടെ വന്ദിപ്പാന്‍
    മൂടലും മങ്ങലും മാറ്റിടുകേ ദൂതുകള്‍ വെളിച്ചമാക്കിടുകേ
 
5   സത്യത്തിന്‍ സ്വാതന്ത്ര്യം വിശുദ്ധിയും നിത്യമാം ഐശ്വര്യം സുബുദ്ധിയും
    സല്‍ഗുണം ഒക്കെയും നല്‍കിടുകേ സത്യത്തിന്‍പാലകനാം യേശുവേ!
 
6   നിന്‍സന്നിധാനത്തില്‍ ആശ്വാസങ്ങള്‍ നിന്‍തിരുനാമത്തിന്‍ സുഗന്ധങ്ങള്‍
     വ്യാപിച്ചു വീശട്ടെ നിന്‍ആലയേ വാഴുക മഹത്ത്വത്തിന്‍ രാജാവേ! 

 Download pdf
33907195 Hits    |    Powered by Revival IQ