Search Athmeeya Geethangal

375. ദൈവത്തിന്‍ നാമത്തില്‍ നാം  
ദൈവത്തിന്‍ നാമത്തില്‍ നാം ചേര്‍ന്നിടും സമയങ്ങളില്‍
മോദമായ് ധ്യാനിച്ചിടാം തന്‍റെ വന്‍കൃപകള്‍ ദിനവും
 
1   കുന്നുകളകന്നിടിലും-മഹാ പര്‍വ്വതം മാറിടിലും
     തന്‍റെ ദയയെന്നും ശാശ്വതമേ-തന്‍റെ മക്കള്‍ക്കാശ്രയമേ-
 
2   സീയോനിലവന്‍ നമുക്കായ്-അതിശ്രേഷ്ഠമാം മൂലക്കല്ലായ്
     തന്നോടു ചേര്‍ന്നു നാമും തന്‍റെ ജീവകല്ലുകളായിടാം
 
3   കര്‍ത്തന്‍ തന്‍വരവിന്‍ നാളില്‍ തന്‍റെ കാന്തയാം നമ്മെ ചേര്‍ത്തിടും
     എന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കും തന്‍റെ മാര്‍വ്വോടു ചേര്‍ത്തീടുമേ

 Download pdf
33906786 Hits    |    Powered by Revival IQ