Search Athmeeya Geethangal

1088. ദൈവത്തിന്‍ ജനമേ, യേശുവിന്‍ 
Lyrics : K.D.W.
             
രീതി : വിതച്ചിടുക നാം
 
1   ദൈവത്തിന്‍ ജനമേ, യേശുവിന്‍ ഭടരേ!
     ആയുധങ്ങളേന്തി പോകുവിന്‍
     നിങ്ങള്‍ സൈന്യനാഥന്‍ ക്രിസ്തു മുന്നില്‍ നില്‍ക്കുന്നിതാ
     ഭീതി വേണ്ടാ ലേശം-മുന്‍ഗമിക്കുവിന്‍
         
          സ്വര്‍ഗ്ഗദേശത്തില്‍ നാം വിശ്രമിക്കും
          ഇദ്ധരയില്‍ വേണ്ട-തെല്ലും വിശ്രമം
 
2   ഭാരതനാടെല്ലാം, കീഴടക്കി വാഴും
     വൈരിയാം സാത്താനെ ആക്രമിക്കണം
     കാഹളങ്ങള്‍ ഊതി, ചുറ്റി നാം നടന്നു
     വീഴ്ത്തണം യെരീഹോ നേടണം ജയം-
 
3   ലോകമെങ്ങും പോയി ഘോഷിപ്പിന്‍
     സുവാര്‍ത്ത അന്തിമാജ്ഞ നല്‍കി, നാഥനീ വിധം
     സൈന്യനാഥന്നാജ്ഞ, നിര്‍വ്വഹിച്ചിടായ്കില്‍
     ന്യായതീര്‍പ്പിന്‍ നാളില്‍ എന്തു നീ ചെയ്യും?
 
4   ഭോഷനെന്നു ചൊല്ലി കൂട്ടുകാര്‍ ഹസിച്ച്
     കര്‍മ്മഭീരുവാക്കിടാന്‍ ശ്രമിക്കുമ്പോള്‍
     രാജ്യവും തന്‍ നിത്യ, നീതിയും കരുതി
     പോര്‍ നടത്തണം നാം, ജീവന്‍ വയ്ക്കണം-
 
5   കഷ്ടതകള്‍ തീര്‍ന്നു, സ്വര്‍ഗ്ഗഗേഹം പൂകി പ്രണനാഥന്‍ ചാരേ,
     നിന്നിടുമ്പോള്‍ നാം സ്വച്ഛമാം നഭസ്സില്‍
     താരകം കണക്കേ തൂമ തൂകുമന്നു നമ്മളേവരും-     

 Download pdf
33906971 Hits    |    Powered by Revival IQ