Search Athmeeya Geethangal

208. ദൈവത്തിന്‍ കൃപയെ ചിന്തിക്കാം 
Lyrics : T.K.S.
ദൈവത്തിന്‍ കൃപയെ ചിന്തിക്കാം
ദിവ്യജീവന്‍ നല്‍കിയതോര്‍ക്കാം
 
1   ഏകസുതനില്‍ വിശ്വസിച്ചിടുന്നോര്‍
     ക്കേവര്‍ക്കും ജീവന്‍ നല്‍കുവാനവനെ
     ഏകി ലോകത്തെ സ്നേഹിച്ച കൃപയെ
     പുകഴ്ത്തി നമുക്കു സ്തുതിക്കാം-
 
2   ന്യായവിധിയിന്‍ വാളിന്നു കീഴില്‍
     ന്യായമായകപ്പെട്ടാകുലരാകും
     നമ്മുടെ ശിക്ഷയഖിലം പുത്രന്മേല്‍
     ചുമത്തിയ കൃപയോര്‍ക്കാം-
 
3   ദൈവമേ! ദൈവമേ! ഈ വിധമെന്നെ
     കൈവിട്ടതെന്തന്നലറിക്കരയുവാന്‍
     ജീവന്‍റെ നാഥന്നിടയായതെന്തെ-
     ന്നറിഞ്ഞു നമുക്കു സ്തുതിക്കാം-
 
4   കുരിശില്‍ തന്‍ജീവന്‍ വെടിഞ്ഞുവെന്നാലും
     മരണത്തെവെന്നുതാനുയിര്‍ത്തു മൂന്നാം നാള്‍
     പ്രാണന്നു പുതുക്കം പ്രാപിച്ചു നമുക്കും
     പ്രണമിച്ചു മുന്നില്‍ വീഴാം-
 
5   നമുക്കായിട്ടിന്നും മല്‍ക്കിസദേക്കിന്‍
     ക്രമത്തില്‍ പ്രധാന പുരോഹിതനായി
     സ്വര്‍ഗ്ഗവിശുദ്ധസ്ഥലത്തെത്തി വാഴു-
     ന്നവനെ നമുക്കു സ്തുതിക്കാം-
 
6   വീണ്ടും വരുന്നു രാജാധിരാജന്‍
     കണ്ടിടും മേഘം തന്നില്‍ നാമവനെ
     സ്വന്തജനത്തെ ചേര്‍ത്തിടുമുടനെ
     ഹല്ലേലുയ്യാ ഗീതം തുടരാം-  

 Download pdf
33906823 Hits    |    Powered by Revival IQ