Search Athmeeya Geethangal

358. ദൈവത്തിന്‍ കൃപകള്‍ ഓര്‍ത്ത് 
Lyrics : K.V.H.
ദൈവത്തിന്‍ കൃപകള്‍ ഓര്‍ത്ത് ധ്യാനിക്കുമ്പോള്‍
നന്ദിയാല്‍ എന്നുള്ളമെന്നും തുടിച്ചിടുന്നു (2)
 
1   മരുയാത്രയിലാശ്രയ സ്ഥാനമവന്‍
     ഇരുള്‍ പാതയിലൊളിമിന്നും ദീപമവന്‍
     എന്നെന്നും കാത്തിടും നല്ലവന്‍ നായകന്‍
     കൂട്ടിനായുണ്ടെന്നും മനമേ-
 
2   ആധികള്‍ വ്യാധികള്‍ വരും വേളകളില്‍
     ആശ്രയിച്ചിടുവാനൊരു പാറയവന്‍ എന്നെന്നും കാത്തിടും
     നല്ലവന്‍ നായകന്‍ കൂട്ടിനായുണ്ടെന്നു മനമേ-
 
3   എനിക്കായ് വിണ്ണില്‍ വാസസ്ഥലമൊരുക്കി
     എന്നെ ചേര്‍ത്തിടുവാന്‍ വേഗം വരുന്ന പ്രിയന്‍ എന്നെന്നും കാത്തിടും
     നല്ലവന്‍ നായകന്‍ കൂട്ടിനായുണ്ടെന്നു മനമേ-

 Download pdf
33906865 Hits    |    Powered by Revival IQ