Lyrics : V.N.ദൈവത്തിന് കുഞ്ഞാടേ സര്‍വ്വ വന്ദനത്തിനും യോഗ്യന്‍ നീ
ജ്ഞാനവും ശക്തിയും ധനം ബലം
സ്തുതി ബഹുമാനമെല്ലാം നിനക്കേ
1 ഘോരപിശാചിന് നുകം നീങ്ങാന്‍ പോരാ സ്വയത്തിന് ശ്രമങ്ങള്‍
ചോരയിന്‍ ചോരിച്ചിലാല് യേശുവേ ഈ വന്‍-
പോരിനെ തീര്ത്തവന് നീ
2 ന്യായപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീര്‍ക്കുവാന്‍
പ്രായശ്ചിത്താര്ത്ഥമായ് പാപത്തിന്നായി
നിന് കായത്തെ ഏല്‍പ്പിച്ചു നീ
3 മൃത്യുവെ ജയിപ്പാന്‍ നീ ദൈവഭൃത്യനാം നിന്നെത്തന്നെ
നിത്യദൈവാവിയാലര്പ്പിച്ചതാലീ മര്‍ത്യര്‍ക്കു ജീവനുണ്ടായ്
4 ദൈവത്തിന് കൂട്ടായ്മ ഞങ്ങള്‍ ചാവിലും ആസ്വദിപ്പാന്‍
ദൈവത്താല്‍ വിടപ്പെട്ടു ക്രൂശിങ്കല്‍ നീ നിന്
ജീവനെ ഏല്‍പ്പിച്ചപ്പോള്‍
5 കുറ്റം ചുമത്തുന്നതാര്? നിന്റെ ശത്രുവര്ഗ്ഗമെവിടെ?
യുദ്ധമൊഴിഞ്ഞു സമാധാനമായി വിശുദ്ധമാം രക്തത്തിനാല്‍
6 ഹല്ലേലുയ്യാ പാടിന് ക്രിസ്തു നല്ലവനെന്നാര്ക്കുവിന്
വല്ലഭമാം തിരുനാമത്തില്‍ സൃഷ്ടിയെല്ലാം വണങ്ങിടട്ടെ
V.N
![](images/PDF.gif)
Download pdf