Search Athmeeya Geethangal

846. അനുകലമോ? ഉലകില്‍  
Lyrics : G.P.
 
അനുകലമോ? ഉലകില്‍ പ്രതികൂലമോ?
എനിക്കെന്തായാലും എന്‍ യേശു മതി
 
1   ഒരു നാളും അകലാത്ത സഖിയാണു താന്‍
     തിരുപ്പാദം തേടും അഗതിക്കു തുണയാണു താന്‍
     വരുമോരോ ദു:ഖങ്ങള്‍ ഭാരങ്ങളില്‍
     തെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി-
2   ദിനം തോറും കരുതുവാന്‍ അടുത്തുണ്ടു താന്‍
     മനം കലങ്ങാതെ അവനിലെന്നവലംബമാം
     കനിവേറും കരങ്ങളാല്‍ കാത്തിടും താന്‍
     എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു?-
 
3   ഇരുള്‍ മൂടും വഴിയില്‍ നല്ലൊളിയാണു താന്‍
     പകല്‍ മരുഭൂവില്‍ ചുടുവെയിലില്‍ തണലാണു താന്‍
     വരളുന്ന നാവിനു ജലമാണു താന്‍
     എന്നില്‍ പുതുബലം തരും ജീവവചസ്സാണു താന്‍-
 
4   ഒരിക്കലെന്‍ പേര്‍ക്കായി മുറിവേറ്റതാം
     തിരുവുടല്‍ നേരില്‍ ദര്‍ശിച്ചു വണങ്ങിടും ഞാന്‍
     മമ കണ്ണീര്‍ തുള്ളികള്‍ തോരുമന്നാള്‍
<span style="\&quot;font-family:ML-TTAmbili-Normal;" font-size:13.0pt\"="">     മന്നന്‍ മശിഹതന്‍ ദീപ്തിയില്‍ നിതം വാഴും ഞാന്‍  

 Download pdf
34198288 Hits    |    Powered by Revival IQ