Search Athmeeya Geethangal

482. ദൈവത്തില്‍ ഞാന്‍ കണ്ടൊരു നിര്‍ഭയമാം 
Lyrics : K.V.S.
                                ‘Jesus lover of my soul’
 
1   ദൈവത്തില്‍ ഞാന്‍ കണ്ടൊരു നിര്‍ഭയമാം പാര്‍പ്പിടം
    ഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാന്‍
 
          തന്‍റെ ചിറകിന്നു കീഴ് - ദുര്‍ഘടങ്ങള്‍ നീങ്ങി ഞാന്‍
          വാഴുന്നെന്തുമോദമായ് പാടും ഞാന്‍ അത്യുച്ചമായ്
 
2   തന്‍റെ നിഴലിനു കീഴ്ഛന്നനായ് ഞാന്‍ പാര്‍ക്കയാല്‍
    രാപ്പകല്‍ ഞാന്‍ നിര്‍ഭയന്‍ ഭീതി ദൂരെ പാഞ്ഞുപോയ്-
 
3   ഘോരമഹാമാരിയോ കൂരിരുട്ടിന്‍ വേളയോ
    ഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ-
 
4   ആയിരങ്ങളെന്നുടെ നേര്‍ക്കുവന്നെതിര്‍ക്കിലും
    വീതിയുള്ള പക്ഷങ്ങള്‍ സാധുവെ മറച്ചിടും-
 
5   സ്നേഹശാലി രക്ഷകന്‍ ഖേടകം തന്‍ സത്യമാം
     എന്‍റെ ചങ്കിലുണ്ടിതാ രക്ഷിതാവിന്‍ പേര്‍ സദാ-               
 
 

 Download pdf
33906971 Hits    |    Powered by Revival IQ