Search Athmeeya Geethangal

506. ദൈവകൃപയില്‍ ഞാനാശ്രയിച്ച്  
Lyrics : C.J.
ദൈവകൃപയില്‍ ഞാനാശ്രയിച്ച് അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
 
1   ഇഹലോകമോ തരികില്ലൊരു സുഖവും മന:ശാന്തിയതും
     എന്‍റെ യേശുവിന്‍റെ തിരുസന്നിധിയില്‍ എന്നും ആനന്ദമുണ്ടെനിക്ക്-
 
2   മനോവേദന പല ശോധന മമ ജീവിത പാതയിതില്‍
     മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍ മാറില്‍ ചാരി ഞാനാശ്വസിക്കും-
 
3   എത്ര നല്ലവന്‍ മതിയായവന്‍ എന്നെ കരുതുന്ന കര്‍ത്തനവന്‍
     എന്‍റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന ഏറ്റമടുത്ത സഹായകന്‍ താന്‍
 
4   എന്‍റെ ആയുസ്സിന്‍ ദിനമാകെയും തന്‍റെ നാമമഹത്വത്തിനായ്
     ഒരു കൈത്തിരിപോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
     തിരുമാറില്‍ മറഞ്ഞിടും ഞാന്‍-

 Download pdf
33906857 Hits    |    Powered by Revival IQ