Search Athmeeya Geethangal

348. ദൈവകൃപ മനോഹരമേ-എന്‍റെ 
Lyrics : P.V.T.
ദൈവകൃപ മനോഹരമേ-എന്‍റെ
പ്രാണനായകന്‍ എനിക്കു ചെയ്യുന്ന കൃപ മനോഹരമേ
സുരദേവ നന്ദനനേ!-
എന്‍റെ ദുരിതമൊക്കെയും ചുമന്നൊഴിച്ച നിന്‍കൃപ മനോഹരമേ
 
1   കൊടുംപാപിയായിരുന്ന-എന്‍റെ
     കഠിനപാപങ്ങള്‍ മോചനം ചെയ്ത കൃപ മനോഹരമേ
     ശത്രുവായിരുന്നയെന്നെ-നിന്‍റെ
     പുത്രനാക്കി നീ തീര്‍ത്ത നിന്‍കൃപ എത്ര മനോഹരമേ
 
2   പല പീഡകളെതിര്‍ത്തു-വരും
     കാലമെനിക്കു സഹിഷ്ണുത തരും-കൃപ മനോഹരമേ-
     ബലഹീനനാകുമെന്നില്‍-കര
     ളലിഞ്ഞനുദിനം താങ്ങി നടത്തും കൃപ മനോഹരമേ-
 
3   നാശലോകം തന്നിലെന്നെ-സല്‍പ്ര
     കാശമായ് നടത്തിടും നിന്‍കൃപയെത്ര മനോഹരമേ
     അരിസഞ്ചയനടുവില്‍-എന്നെ
     തിരുച്ചിറകുള്ളില്‍ മറച്ചുകാക്കുന്ന കൃപ മനോഹരമേ
 
4   ചതിനിറഞ്ഞ ലോകമിതില്‍- നിന്‍റെ
     പുതുജീവനില്‍ ഞാന്‍ സ്ഥിതി ചെയ്വാന്‍ കൃപയധികം നല്‍കണമേ
     പരിശ്രമത്തിനാലെയൊന്നും -എന്നാല്‍
     പരമനാഥനേ, കഴികയില്ല നിന്‍ കൃപ ചൊരിയണമേ-       

 Download pdf
33906971 Hits    |    Powered by Revival IQ