Search Athmeeya Geethangal

354. ദൈവകരുണയിന്‍ ധനമാഹാത്മ്യം 
Lyrics : E.I.J
     
ദൈവകരുണയിന്‍ ധനമാഹാത്മ്യം നാവാല്‍ വര്‍ണ്ണ്യമോ?-
 
1   ദൈവസുതന്‍ പശുശാലയില്‍ നരനായ് അവതരിച്ചതു വെറും കഥയോ?
     ഭൂവനമൊന്നാകെ ചമച്ചവനൊരു ചെറുഭവനവും ലഭിച്ചതില്ലെന്നോ?
 
2   പരമസമ്പന്നനീ ധരണിയിലേറ്റം ദരിദ്രനായ് തീര്‍ന്നു സ്വമനസ്സാ
     നിരുപമപ്രഭയണിഞ്ഞിരുന്നവന്‍ പഴന്തുണി ധരിച്ചതും ചെറിയ സംഗതിയോ?
 
3   അനുദിനമനവധിയനുഗ്രഹഭാരം അനുഭവിച്ചൊരു ജനമവന്നു
     കനിവൊരു കണികയുമെന്നിയേ നല്‍കിയ കഴുമരം ചുമപ്പതും കാണ്മീന്‍-
 
4   കുരിശു ചുമന്നവന്‍ ഗിരിമുകളേറി വിരിച്ചു കൈകാല്‍കളെയതിന്മേല്‍
     ശരിക്കിരുമ്പാണികള്‍ തറപ്പതിന്നായതു സ്മരിക്കുകില്‍ വിസ്മനീയം-
 
E.I.J

 Download pdf
33907019 Hits    |    Powered by Revival IQ