Search Athmeeya Geethangal

1013. ദൈവം വിളിച്ചവരേ! അ അ അ 
Lyrics : T.K.S.
1   ദൈവം വിളിച്ചവരേ! അ അ അ ജീവന്‍ ലഭിച്ചവരേ! അ അ അ
     ഉണരുക വേഗമണഞ്ഞിടും നാഥന്‍ മണവറപൂകുന്ന ദിനമടുത്തു
 
2   നമുക്കൊരുക്കിയ ഗേഹമതില്‍ ഗേഹമതില്‍
     വസിച്ചിടും നാള്‍ വേഗമിതാ വേഗമിതാ
     അടുത്തിടുന്നുനാമവിടേക്കങ്ങെടുത്തു
     കൊള്ളപ്പെടുമല്ലോ  അ അ അ
 
3   അനിഷ്ടസംഭവ വാര്‍ത്തകളെ വാര്‍ത്തകളെ
     അനിശവും നാം കാതുകളില്‍ കാതുകളില്‍
     ശ്രവിച്ചിടുന്നിതു തിരുവചനത്തില്‍
     നിവൃത്തിയാണെന്നോര്‍ത്തിടുക അ അ അ-
 
4   അധ:പതിച്ചിടുമീയുലകില്‍ ഈയുലകില്‍
     അധര്‍മ്മമേറ്റം വളരുകയാല്‍ വളരുകയാല്‍
     അധര്‍മ്മമൂത്തിയിഭൂവില്‍ വാഴുന്നതിനു
     മുമ്പവന്‍ വരുമല്ലോ  അ അ അ
 
5   ഉണര്‍ന്നിരിപ്പിന്‍ സോദരരേ സോദരരേ
     ഒരുങ്ങിനില്‍പ്പിന്‍ മോദമോടെ മോദമോടെ
     എടുക്ക ദീപം തെളിയിച്ചിടുക
     നിവര്‍ന്നു തലകളുയര്‍ത്തിടുക  അ അ അ-

 Download pdf
33906926 Hits    |    Powered by Revival IQ