Search Athmeeya Geethangal

231. ദൈവം നല്ലവന്‍ എന്നെന്നും നല്ലവന്‍ 
Lyrics : M.E.C.
ദൈവം നല്ലവന്‍ എന്നെന്നും നല്ലവന്‍
ഞാന്‍ രുചിച്ചറിഞ്ഞു പാടും ദൈവം നല്ലവന്‍
 
1   അവങ്കലേക്കു നോക്കിയോര്‍ പ്രശോഭിതരായി
     ആരും നിലനില്‍ക്കുകയില്ലവര്‍ക്കെതിരായി
     ദൂതര്‍ ഭക്തര്‍ ചുറ്റും നില്‍ക്കും വന്‍മതിലായി
     ദുഷ്ടര്‍ പോകും കാറ്റുപാറ്റിടും പതിരായി
 
2   വിണ്ഡലം ഭൂമണ്ഡലം നിര്‍മ്മിക്കും മുന്നേ
     ഉണ്ടെനിക്കനാദിയായി ദൈവമായ് തന്നേ
     തലമുറകള്‍ക്കാശ്രയമാം നല്ലവന്‍ നന്നേ
     മറന്നിടാതെ കാത്തിടുന്നു നിത്യവും നമ്മെ-
 
3   കഷ്ടതകള്‍ ശോധനകള്‍ നേരിടുമ്പോഴും
     ഇഷ്ടരായോര്‍ വിട്ടകന്ന് പോയിടുമ്പോഴും
     നഷ്ടമല്ലതൊന്നും നിത്യ ദൈവസ്നേഹത്താല്‍
     നന്മയ്ക്കെന്നു വ്യാപരിക്കും എനിക്കവയെല്ലാം-
 
4   എന്തുമെന്‍റെ ജീവിതത്തില്‍ സംഭവിച്ചാലും
     എന്തിനെന്നകം കലങ്ങി ചോദിക്കില്ല ഞാന്‍
     നൊന്തൊഴുകും കണ്ണുനീര്‍ തന്‍ പൊന്നു പാദത്തില്‍
     ചിന്തി ഞാന്‍ തുടര്‍ന്നു പാടും ദൈവം നല്ലവന്‍-        

 Download pdf
33906928 Hits    |    Powered by Revival IQ