Search Athmeeya Geethangal

551. ദൈവം ഈ നല്ല ദൈവം ജീ 
Lyrics : G.P.
രീതി: മണ്ണില്‍ ഈ നല്ല മണ്ണില്‍
         
ദൈവം ഈ നല്ല ദൈവം ജീവിതകാലമെല്ലാം
കണ്‍മണിപോലെയെന്നെ കാത്തു നടത്തിടുന്നു
 
1   കണ്ണീരിന്‍ പാതകളെത്രയിന്നെന്നെണ്ണിക്കുറിക്കുവാനാവുകില്ല
     എങ്കിലും കൈവിടാതെന്നെ ദൈവം സങ്കടം തീര്‍ത്തു നടത്തിടുന്നു-
 
2   സംഹാരദൂതന്‍റെ വാളില്‍ നിന്നും ശത്രു തന്‍അഗ്നി ശരത്തില്‍നിന്നും
     മാമക പ്രാണനെ കാത്തു ദൈവം മാറാതെ മുറ്റും നടത്തിടുന്നു
 
3   തീക്കനല്‍ പാറയില്‍നിന്നുപോലും തക്കസമയത്തു വെള്ളമേകും
     അന്നന്നു വേണ്ടതാം മന്ന തന്നും മന്നിതിലെന്നെ പുലര്‍ത്തിടുന്നു-
 
4   വാഗ്ദത്ത നാട്ടില്‍ ചെന്നെത്തുവോളം വിശ്രമമില്ലാതെ വേല ചെയ്തു
     വിശ്വാസം കാത്തു നല്ലോട്ടമോടി വിജയകിരീടങ്ങള്‍ നേടിടും ഞാന്‍-        G.P

 Download pdf
33906925 Hits    |    Powered by Revival IQ