Search Athmeeya Geethangal

917. ദേഹം മണ്ണാകും മുമ്പേ  
Lyrics : M.V.
ദേഹം മണ്ണാകും മുമ്പേ തേടിക്കൊള്‍ ദൈവകൃപ
ലോകവാഴ്ചയൊടുങ്ങും കാലം വാഴുവാന്‍
ഏകരക്ഷാകരനാം യേശുവില്‍ ചേര്‍ന്നുകൊള്‍ക
 
1   ബാലത കോമളത്വം വാടും പൂവോടു തുല്യം
     ബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാം
     പാരിലാര്‍ക്കും ഉറപ്പാന്‍ പാടുള്ളതല്ലയല്ലോ-
 
2   രോഗങ്ങള്‍ അങ്ങുമിങ്ങും ദേഹത്തില്‍ പാര്‍ത്തിടുന്നു
     വേഗം വര്‍ദ്ധിച്ചിടും സര്‍വ്വേശന്നാജ്ഞയാല്‍
     ആകെക്കൂടി ഞെരുക്കും പോകും ജീവനതിനാല്‍-
 
3   ചുറ്റിലും ആപത്തുകള്‍ തുക ബഹുവായിങ്ങുണ്ടേ
     തെറ്റിനില്‍പാന്‍ നിനക്കു ശേഷിയില്ലയ്യോ!
     പറ്റിക്കൊള്‍ നീ പരനെ ഭയന്നുകൊള്‍ നേരമെല്ലാം-
 
4   കാഴ്ച മങ്ങിടും മുമ്പേ കേള്‍വി പോയിടും മുമ്പേ
     കായമെങ്ങും തരിച്ചു മരവിക്കും മുമ്പേ
     ക്രൂരപ്പേയ്കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ-

 Download pdf
33906832 Hits    |    Powered by Revival IQ