Search Athmeeya Geethangal

492. അനാദിനാഥനേശുവെന്‍ ധനം 
Lyrics : M.E.C.
അനാദിനാഥനേശുവെന്‍ ധനം അന്യനാം ഭൂവിലെന്നാല്‍
ധന്യനാം ഞാന്‍ ക്രിസ്തുവില്‍ സദാ
 
1   സ്വര്‍ഗ്ഗത്തിലെന്‍ധനം ഭദ്രം സുശോഭനം
    ഉലകത്തിന്‍റെ സ്ഥാപനം അതിനുമുമ്പുമെന്‍ ധനം
    ഉന്നതന്‍ ക്രിസ്തുവില്‍ ദൈവം മുന്നറിഞ്ഞതാം-
 
2   പാപത്തിന്നിച്ഛകള്‍ പാരിന്‍ പുകഴ്ചകള്‍
    കണ്‍മയക്കും കാഴ്ചകള്‍ മണ്മയരിന്‍ വേഴ്ചകള്‍
    ഒന്നിലുമെന്മനമേതുമേ മയങ്ങിടാ-
 
3   ഇന്നുള്ള ശോധന നല്‍കുന്ന വേദന
    വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും
    വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാന്‍ സദാ-
 
4   കാലങ്ങള്‍ കഴിയുമ്പോള്‍ നിത്യത പുലരുമ്പോള്‍
    ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോള്‍
    യുക്തമായ് വ്യക്തമായ് കൃപയിന്‍ കരുതലറിയും നാം-    M.E.C.

 Download pdf
34198361 Hits    |    Powered by Revival IQ