Search Athmeeya Geethangal

519. ദേവാധി ദേവ സുതന്‍ ദയയും 
Lyrics : G.P.
ദേവാധി ദേവ സുതന്‍ ദയയും കൃപയും നിറഞ്ഞവന്‍
പാരില്‍ ഇതുപോല്‍ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നും-
 
1   പറവകള്‍ക്കാഹാരം നല്‍കുവോനാം         
     മറന്നിടാതെന്നെയും പോറ്റിടുമേ-
 
2   പുകയുന്ന തിരികളെ കെടുത്താത്തവന്‍
     തകര്‍ന്നയെന്‍ ഹൃദയത്തെ ബലമാക്കുമേ
 
3   കുരുടരിന്‍ കണ്‍കളെ തുറന്നവനാം
     മുടന്തരെ നടത്തിയ വല്ലഭനാം-
 
4   വരുമവന്‍ പ്രതിഫലം തന്നിടുവാന്‍
     ദുരിതങ്ങള്‍ തീര്‍ത്തെന്നെ ചേര്‍ത്തിടുവാന്‍-

 Download pdf
33907124 Hits    |    Powered by Revival IQ