Search Athmeeya Geethangal

142. ദേവാ-വന്ദനം വന്ദനമേ ക്രിസ്തുനാഥാ 
Lyrics : G.K
ദേവാ-വന്ദനം വന്ദനമേ ക്രിസ്തുനാഥാ വന്ദനമേ
യേശു രാജാധി രാജാവേ
കര്‍ത്താധികര്‍ത്തവേ വന്ദനം വന്ദനമേ
 
1   ആദികാരണനായവനേ ദൂതവന്ദിത വല്ലഭനേ
     നിത്യജീവനും, സത്യവും, മാര്‍ഗ്ഗവുമായ
     ശ്രീയേശു മഹോന്നതനേ-
 
2   വിണ്ണിന്‍ മഹിമ വിട്ടിറങ്ങി പാപലോകത്തില്‍ വന്നവനേ
     മര്‍ത്യ-പാപവും ശാപവും എല്ലാം
     ചുമന്നൊഴിച്ചുന്നതനാത്മജനേ-
 
3   ക്രൂശില്‍ മരിച്ച രക്ഷകനേ, മൂന്നാം നാളിലുയിര്‍ത്തവനേ
     ഇന്നു വിണ്ണിലും മണ്ണിലും കര്‍ത്താധികര്‍ത്താവായ്
     വാഴുമത്യുന്നതനേ-

 Download pdf
33907180 Hits    |    Powered by Revival IQ