Search Athmeeya Geethangal

73. ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിന്‍ 
Lyrics : M.E.C.
ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിന്‍
അവന്‍ നല്ലവനാകയാല്‍ - ദേവനെ
തന്നുടെകാരുണ്യം എന്നേക്കുമുള്ളത് എന്നേക്കുമുള്ളതെന്ന്
 
1   എന്‍റെ വിഷമതകള്‍ തന്നെയറിയിച്ചു ഞാന്‍
     എന്‍റെ സമീപമവനെത്തി ഉതവി നല്‍കാന്‍
     എല്ലാമായെന്നും എനിക്കുണ്ടവനതാല്‍ തെല്ലും ഭയം വേണ്ടിനി-
 
2   മര്‍ത്യനിലാശ്രയിക്കാതത്തല്‍ വരുന്നേരത്തില്‍
     കര്‍ത്താവിലാശ്രയിപ്പതെത്രയോ നല്ലതോര്‍ത്താല്‍
     ശത്രുക്കള്‍ മുമ്പില്‍ തന്‍ശക്തിയില്‍ ഞാന്‍
     ജയകീര്‍ത്തനങ്ങള്‍ പാടിടും-
 
3   ഉല്ലാസ ജയഘോഷമുണ്ടു കൂടാരങ്ങളില്‍
     ഉത്തമഭക്തരുടെ ശുദ്ധഹൃദയങ്ങളില്‍
     എത്ര വിഷമതകള്‍ വന്നാലും പാടുമെന്നാളും സ്തുതിഗീതങ്ങള്‍
 
4   നിത്യതാതന്നു സ്തുതി സത്യാത്മാവിന്നു സ്തുതി
     മര്‍ത്യര്‍ക്കു രക്ഷ തന്ന ക്രിസ്തുനാഥന്നു സ്തുതി
     നിത്യതയില്‍ നമ്മളെത്തുമന്നാളും തുടരും പരമസ്തുതി-

 Download pdf
33906769 Hits    |    Powered by Revival IQ