Lyrics : T.O.C.രീതി: വൈഷ്ണവ ജനതോ
ദേവനന്ദനനേ നിന് പാദം വന്ദേ!
ജീവനായക! ദേവ! വന്ദേ! ദേവ
1 വാഴ്ത്തിടുന്നെന്നും നിന്കൃപകള്ക്കായ്
പുകഴ്ത്തിടുന്നേ സ്തുതി ഗീതങ്ങളാലേ
2 എന്നുടെ പേര്‍ക്കായ് ക്രൂശില്‍ മരിച്ചു
നിന്നുയിര്‍പ്പിന്‍ നിറവെന്നില്‍ നിറച്ചു-
3 നിസ്വനാമെന്നെ ധനികനാക്കിടാന്
നിസ്വനായ്ത്തീര്ന്ന മഹേശാ! വന്ദേ!
4 രാജാധിരാജാ! പ്രേമസ്വരൂപാ!
പൂജിത ഭാസ്സെഴുന്ന നാഥാ വന്ദേ!
5 ദൈവവിരോധം എന്നില്‍ നിന്നൊഴിപ്പാന്
ദൈവ കോപാഗ്നിയില്‍ നീ ദഹിച്ചല്ലോ
6 തിരുസന്നിധാനം എന്തഭിരാമം!
തൃപ്പദസേവയതെന്നഭിമാനം-
![](images/PDF.gif)
Download pdf