Search Athmeeya Geethangal

216. ദേവനന്ദനാ! വന്ദനം! ജീവ 
Lyrics : J.J.
ദേവനന്ദനാ! വന്ദനം! ജീവനാഥനാം
ദേവനന്ദനാ! വന്ദനം!
ദേവനന്ദനേ! പിതാവിന്‍ വലഭാഗത്തില്‍
മേവിക്കൊണ്ടനുദിനം ദിവ്യസ്തുതികളേല്‍ക്കും
 
1   കന്യാനന്ദനാ! വന്ദനം! ഭൂതലേ വന്ന
     ഉന്നതാധിപാ! വന്ദനം!
     മന്നില്‍ ദുരിതം പൂണ്ടുഴന്നു പരിതാപപ്പെടുന്ന
     മനുജരെക്കനിഞ്ഞു വീണ്ടുകൊണ്ടൊരു
2   ഘോരസര്‍പ്പമാം സാത്താന്‍റെ ശിരസ്സു
     ചതച്ചൊരു നാഥനേ! വന്ദനം!
     ക്രൂരവേദനയേറ്റു കുരിശില്‍ മരിച്ചുയിര്‍ത്തു
     പാരം ബഹുമാനം പൂണ്ടാരോഹണമായോനേ!
 
3   കരുണ നിറഞ്ഞ കര്‍ത്താവേ അശുദ്ധി
     നീക്കാന്‍ ഉറവ തുറന്ന ഭര്‍ത്താവേ!
     ദുരിതമൊഴിച്ചെങ്ങളെ അരികില്‍ വിളിച്ചു കൃപാ-
     വരങ്ങള്‍ തന്നിടുവാന്‍ നിന്‍കരളലിഞ്ഞിടണമേ-
 
4   വേദകാരണകര്‍ത്തനേ! സര്‍വ്വലോകങ്ങള്‍
     ക്കാദികാരണാ വന്ദനം!
     ദൂതര്‍ക്കും മനുജരിന്‍ ജാതിക്കുമധിപനായ
     നീതിയോടു ഭരണം ചെയ്തരുളുന്നവനാം-

 Download pdf
33907197 Hits    |    Powered by Revival IQ